കാട്ടാക്കട:ലോക്ക് ഡൗൺ നിയമം ലംഘിച്ചെന്ന പേരിൽ അടൂർ പ്രകാശ് എം.പി ക്കെതിരെ പൊലീസ് കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ പേയാട് ശശി ഉദ്ഘാടനം ചെയ്തു.കാട്ടാക്കടവിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം ആർ.വി.രാജേഷ്, കെ.എസ്.സനൽകുമാർ,മലയിൻകീഴ് വേണുഗോപാൽ,സുലൈമാൻ, കാട്ടാക്കട സുബ്രഹ്മണ്യം,എം.ആർ.ബൈജു,കാട്ടാക്കട സജി,ലേഖ എന്നിവർ സംസാരിച്ചു.