ആറ്റിങ്ങൽ:ആറ്റിങ്ങൽ മേഖലയിലെ വൈദ്യുതി തകരാറ് പരിഹരിക്കുന്നതിന് മറ്റ് ഡിവിഷനുകളിൽ നിന്ന് കൂടുതൽ ജീവനക്കാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ബി.സത്യൻ എം.എൽ.എ മന്ത്രി എം.എം.മണിക്ക് നിവേദനം നൽകി.നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് അറ്റകുറ്റപണി നടത്തിയാൽ പ്രശ്നം പരിഹരിക്കാൻആഴ്ചകൾ എടുക്കുമെന്നുള്ളതുകൊണ്ടാണ് കൂടുതൽ ജീവനക്കാരെ എം.എൽ.എ ആവശ്യപ്പെട്ടത്.