കോവളം: യൂത്ത് കോൺഗ്രസ് കോട്ടുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 രോഗ പ്രതിരോധനത്തിനുള്ള ഹോമിയോ മരുന്ന് വീടുകളിൽ വിതരണം ചെയ്യുന്നതിന്റെ മണ്ഡലം തല ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ പയറ്റുവിളയിൽ നിർവഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോൾ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബഷീർ,ശരത്ത് കോട്ടുകാൽ,നന്ദു പയറ്റുവിള തുടങ്ങിയവർ നേതൃത്വം നൽകി.