തിരുവനന്തപുരം:കൊവിഡ് 19 പ്രതിരോധത്തിനായി രാത്രിയും പകലും അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസ് സേനയ്ക്കും ശുചീകരണ തൊഴിലാളികൾക്കും ആദരമർപ്പിച്ച് കടലിന്റെ മക്കൾ. വേളി സാന്തോം ബീച്ചിലെ തീരക്കടലിൽ വള്ളങ്ങൾ അണിനിരത്തി കടലിലും തീരത്തും മത്സ്യത്തൊഴിലാളികൾ ബലൂൺ പറത്തി. നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം നേതാവ് ദേശീയ ടി.പീറ്റർ ഉദ്ഘാടനം ചെയ്തു. ആന്റോ ഏലിയാസ്, ഷീൻ സ്റ്റാൻസിലസ്, സ്റ്റാൻസിൽ.വി,അജി ബർണാഡ്, സുനിൽ ആന്റണി, സിഞ്ചു ആൽബി, പയസ്, ജോയ്സൺ ആന്റണി, ജാക് മണ്ടേല എന്നിവർ നേതൃത്വം നൽകി.