computer

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത തേടി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളിൽ എത്രപേർക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉതകുന്ന ഡിജിറ്റൽ സംവിധാനം ഉണ്ടെന്നും ഇല്ലെന്നും കണക്കെടുക്കും. സമഗ്രശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനാണ് ഇതിന്റെ ചുമതല. സ്‌കൂളുകൾ വഴി ശേഖരിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാകും പദ്ധതിക്ക് രൂപം നൽകുന്നത്.

സംവിധാനം

# വിഡിയോ ക്ലാസുകൾ തയ്യാറാക്കുന്നത് കൈറ്റ്, എസ്.സി.ആർ.ടി

# ക്ളാസുകൾ വിക്ടേഴ്സ് ചാനൽ, സമഗ്ര പോർട്ടൽ മുഖേന

# വിക്ടേഴ്സ് ചാനൽ എല്ലാ കേബിൾ ടി.വി, ഡി.ടി.എച്ച് ഓപ്പറേറ്റർമാരും ഉറപ്പാക്കണം.

# സ്മാർട്ട് ഫോണിലും വെബിലും ചാനൽ ലഭ്യമാണ്.

ഡിജിറ്റൽ സംവിധാനം

ഇല്ലാത്തവർക്കായി


ഡിജിറ്റൽ സംവിധാനം ഇല്ലാത്ത കുട്ടികൾക്കായി അദ്ധ്യാപകർ വർക്ക് ഷീറ്റ് തയ്യാറാക്കും. പിന്നീട് സ്കൂളുകളിൽ അദ്ധ്യയനം തുടങ്ങുമ്പോൾ മറ്റു കുട്ടികൾ പരിശീലിച്ചതെല്ലാം അവരെക്കൊണ്ടും ചെയ്യിക്കും.

#പഠനമേന്മ

*ഏതു വിഷയം പഠിപ്പിക്കാനും വ്യത്യസ്തമായ ഗ്രാഫിക്സും വിഡിയോയും, മറ്റുവിവരങ്ങളും ഇന്റർനെറ്റിൽ കണ്ടെത്തി ഉപയോഗിക്കാം.

*പുതിയതും ആധികാരികവുമായ വിവരങ്ങൾ പ്രയോജനപ്പെടുത്താം.

*വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് അന്വേഷണത്തിൽ പങ്കുചേരാം.


#വെല്ലുവിളി

*ഡാറ്റ കണക്ട്‌വിറ്റി എല്ലാ പ്രദേശത്തും ഒരേപോലെയല്ല.

*വീടുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഡാറ്റാ സൗകര്യം ലഭ്യമാകണമെന്നില്ല.

*വിമർശനാത്മക ചിന്തയ്ക്ക് സ്ഥാനമില്ല

* കുട്ടികൾക്ക് ആശയവിനിമയത്തിന് അവസരം കുറവ്