തിരുവനന്തപുരം : കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. 704 ഡോക്ടർമാർ, 100 സ്‌പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്‌സുമാർ, 167 നഴ്‌സിംഗ് അസിസ്റ്റൻറുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്‌നീഷ്യൻമാർ, 292 ജെ.എച്ച്.ഐ.മാർ, 317 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങിയ വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള നിയമനങ്ങൾ പുരോഗമിക്കുന്നു.