പാറശാല : പഞ്ചായത്തിൽ കാർഷിക ചലഞ്ച് പദ്ധതി പ്രകാരം കെ.എസ്.ടി.എ ധനുവച്ചപുരം ഗവ.ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ ബാഹുലേയന്റെ വീട്ടുവളപ്പിൽ ആരംഭിച്ച കൃഷിത്തോട്ടം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ ഉദ്‌ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് വി.എസ്.ബിനു,സി.പി.എം മഞ്ചവിളാകം ലോക്കൽ കമ്മിറ്റി സെക്രട്ടറി.രാധാകൃഷ്ണൻ,ബിജുകുമാർ, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ആർ.എസ്.രഞ്ചു എന്നിവർ പങ്കെടുത്തു.