cm-

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി രൂപ സംഭാവന നൽകിയത് വർഗീയവത്കരിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ഞുങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ നിരവധി പേർ സംഭാവന നൽകാൻ തയ്യാറാകുന്നുണ്ട്. ദുരിതകാലത്തും വർഗീയത വളർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

നിരീക്ഷണ നിർദേശം

പുന:പരിശോധിക്കണം

സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരെ സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ അങ്ങനെ ചെയ്യണമെന്ന നിർദ്ദേശം പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. വീടുകളിലെ നിരീക്ഷണ സംവിധാനം വിജയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.