തിരുവനന്തപുരം ; ഏഴാം തീയതി വരെ 21 ട്രെയിനുകളിലായി 24,088 അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഇന്നലെ ലഖ്നൗവിലേക്ക് ഒരു ട്രെയിൻ പോയി. കഴിഞ്ഞദിവസം വരെ ബിഹാറിലേക്ക് 9 ട്രെയിനുകളിലായി 10,017പേരും ഒഡീഷയിലേക്ക് മൂന്ന് ട്രെയിനുകളിൽ 3421പേരും ജാർഖണ്ഡിലേക്ക് അഞ്ച് ട്രെയിനുകളിൽ 5689പേരും മടങ്ങി . ഉത്തർപ്രദേശിലേക്ക് രണ്ട് ട്രെയിനുകളിൽ 2293പേരെയും മധ്യപ്രദേശിലേക്ക് ഒരു ട്രെയിനിൽ 1143 പേരെയും , പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിനിൽ 1131പേരെയും മടക്കിയയച്ചു. സംസ്ഥാനങ്ങൾ അന്യസംസ്ഥാന തൊഴിലാളികളെ സ്വീകരിക്കാനുള്ള സമ്മതം അറിയിക്കുന്ന മുറയ്ക്ക് അവരെ മടക്കി അയയ്ക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.