cm

തിരുവനന്തപുരം : കൊവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കാൻ പൊതുമേഖലയും സ്വകാര്യമേഖലയും കൈകോർക്കുന്ന ഓപ്പൺസോഴ്സ് കൊവിഡ് പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കുത്തക കമ്പനികൾ വികസിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങൾ പേറ്റന്റ് ചെയ്ത് വൻ വിലയ്ക്ക് മാർക്കറ്റ് ചെയ്യുന്നതിന് ബദലാണ് പുതിയ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് സൗജന്യ ഡാറ്റാ ടോക്ക്‌ടൈം സേവനമുള്ള 4ജി സിം എയർടെൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.