ബാലരാമപുരം:കൊവിഡ് മഹാമാരിയെ തുരത്താൻ ജാഗ്രതയോടെ സേവനമനുഷ്ഠിച്ച പള്ളിച്ചൽ പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർക്ക് നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.പി.എച്ച്.എസി ഡോക്ടർമാർ,​ ഹെൽത്ത് നഴ്സ്,​ഹെൽത്ത് ഇൻസ്പെക്ടർ,​ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,​ആശാവർക്കർ,പൂങ്കോട്​ സമൂഹ അടുക്കളക്ക് ഭക്ഷണപാചകത്തിന് നേത്യത്വം നൽകിയ സുനിൽകുമാർ എന്നിവരെ പൂച്ചെണ്ടും പൊന്നാടയും ഭക്ഷ്യധാന്യക്കിറ്റും മാസ്കുകളും നൽകി എം.പി അടൂർ പ്രകാശ് ആദരിച്ചു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ,​ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,​ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി,​പൂങ്കോട് സുനിൽകുമാർ,​മെമ്പർ വിക്രമൻ,​ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​ ഭഗവതിനട പ്രശാന്ത്,​ഭഗവതിനട പ്രദീഷ്,​ മുരുകൻ,​ പൂങ്കോട് സജീവ്,​മെഡിക്കൽ ഓഫീസർ ഡോ.ദീപ,​ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ബീന,​ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഹമ്മദ്,ലേഖ,​ ശ്യാമള,​ആശാവർക്കർമാർ എന്നിവർ സംബന്ധിച്ചു.