തിരുവനന്തപുരം: ഇന്നലെ ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി അതിർത്തി കടന്ന് തമിഴ് നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി കേരളത്തിലെത്തിയത് 190 പേർ. 160 പേർ തമിഴ് നാട്ടിൽ നിന്നും 30 പേർ കർണാടകത്തിൽ നിന്നു മാണെത്തിയത്. ചെക്ക് പോസ്റ്റിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ 114 പുരുഷന്മാരും 76 സ്ത്രീകളുമുള്ള സംഘത്തിലാർക്കും രോഗലക്ഷണങ്ങളുള്ളതായി കണ്ടില്ല. എന്നാൽ അതിർത്തികടന്നവരിൽ 55 പേർ തമിഴ് നാട്ടിലെയും കർണാടകത്തിലെയും റെഡ് സോണുകളിൽ നിന്നെത്തിയവരാണ്. ഇവരിൽ 40 പേരെ മാർ ഇവാസിയോസ് കോളേജിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ബാക്കി 15 പേരിൽ ഗർഭിണികളും, വയോധികരുമാണ്. ഇവരെ ആബുലൻസുകളിൽ വീടുകളിലെത്തിച്ച് നിരീക്ഷത്തിലാക്കി.