lockdown
lockdown

തിരുവനന്തപുരം: ദിനംപ്രതി ജില്ലയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നൽകും.പാസിന്റെ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ സമീപിച്ച് നേരിട്ട് പാസ് വാങ്ങാം. ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യാർത്ഥം അന്തർജില്ലാ യാത്രകൾക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാൻ സൗകര്യമുണ്ടാകും.

വ്യവസായശാലകളിൽ

സുരക്ഷാ മുൻകരുതൽ

വിശാഖപട്ടണത്തുണ്ടായ വിഷവാതകച്ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളുടെയും ഇതര വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷാ മുൻകരുതൽ ഉറപ്പുവരുത്തും.

 ഇളവ്

സമ്പൂർണ ലോക്ക്ഡൗൺ നിർദേശിച്ച ഞായറാഴ്ച തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾക്കും അവശ്യംവേണ്ട ഭക്ഷണശാലകൾക്കും ഇളവ് നൽകും.