raju-narayana-swamy-ias

തിരുവനന്തപുരം: അനധികൃതമായി താൻ ജോലിക്ക് ഹാജരാകാതിരുന്നിട്ടില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി , ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതി മുമ്പാകെ ആവർത്തിച്ചു. സർവീസിൽ തിരികെ പ്രവേശിക്കുന്നതിന് തടസ്സമായി വിവിധ കോടതികളിലുള്ള കേസുകളും അദ്ദേഹം വിശദീകരിച്ചു.

ഏറെ നാളായി അനധികൃതമായി സർവീസിൽ നിന്ന് രാജു നാരായണസ്വാമി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉന്നതതല സമിതിയാണ് ഇന്നലെ ബിശ്വാസ് മേത്തയുടെ ചേംബറിൽ തെളിവെടുത്തത്.ഏതാനും ദിവസങ്ങൾക്കുള്ളിൽ ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കും.