തിരുവനന്തപുരം:സെക്രട്ടേറിയറ്റ് ജീവനക്കാർക്കു വേണ്ടി തിങ്കളാഴ്ച മുതൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ഫെയർ ഫാസ്റ്റ് പാസഞ്ചർ സ‌ർവീസ് നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു രാവിലെയും വൈകിട്ട് അതത് സ്ഥലങ്ങളിലേക്ക് തിരിച്ചുമാണ് യാത്ര. ബസ്ചാർജ് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. ചാർജ് ഇരട്ടിയോളം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്.

ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരമാണ് സർവീസ് നടത്തുന്നത്. ഒരു ബസിൽ സാമൂഹ്യ അകലം പാലിച്ച് 25 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. അതിൽ കുറവുള്ള ബസുകളിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിന്നും ജീവനക്കാരെ കയറ്റും‌. യാത്രക്കാരെ നിറുത്തി കൊണ്ടുപോകില്ല. മറ്റ് സർക്കാർ ഓഫീസ് മേധാവികൾ സമീപിച്ചാൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇതുപോലെ സർവീസ് നടത്തും. കുറഞ്ഞത് 25 യാത്രക്കാർ വേണമെന്നു മാത്രം.

സെക്രട്ടേറിയറ്റിലേക്കുള്ള ബസുകളുടെ സമയക്രമം

 8:55- കാട്ടാക്കട

 8:50- പൂവാർ
 8:30 - ആര്യനാട്,​ കാട്ടാക്കട
 8:50- ആര്യനാട്,​ നെടുമങ്ങാട്
 9:00- കിളിമാനൂർ
 8:40- ആറ്റിങ്ങൽ
 9:30- നെയ്യാറ്റിൻകര
 9:20- വിഴിഞ്ഞം
 9:25- നെടുമങ്ങാട്

വൈകിട്ട് 5.20ന് എല്ലാ ബസുകളും അതത് ഡിപ്പോകളിലേക്ക് മടങ്ങും