crime

പാറശാല: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇഞ്ചിവിളയിൽ പ്രവർത്തിക്കുന്ന ചെക്പോസ്റ്റിൽ നിന്നും പൊലീസിനെ വെട്ടിച്ചുകടന്ന കാർ യാത്രക്കാരെ പാറശാല പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ അഗസ്‌തീശ്വരം പറക്ക് വിലക്ക് ജംഗ്ഷനിൽ പീരുമുഹമ്മദ് ( (41), കാൽക്കുളം ആശാരി തെരുവിൽ വാടകയ്‌ക്ക് താമസിക്കുന്ന ഹാജ മൈതീൻ (43) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 4നാണ് സംഭവം. പൊലീസ് കൈ കാണിച്ചിട്ടും ഇവർ കേരളത്തിലേക്ക് കാർ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. പൊലീസുകാരെ ഇടിച്ചിടാൻ ശ്രമിച്ചെങ്കിലും ആർക്കും പരിക്കില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് ഇഞ്ചിവിള പഴയറോഡിൽ വച്ച് ഇവരെ പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്‌തു.