പേരൂർക്കട: വാറ്റുചാരായവും ഉപകരണങ്ങളുമായി രണ്ടുപേരെ പേരൂർക്കട പൊലീസ് പിടികൂടി. വഴയില രാധാകൃഷ്ണ ലെയ്ൻ സ്വദേശികളായ ചാണി സുനിൽ എന്നു വിളിക്കുന്ന സുനിൽ (44), മഹേഷ് (36) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് പൊലീസ് വാറ്റു കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്. രണ്ട് ലിറ്ററോളം ചാരായം കണ്ടെത്തി. പ്രതികൾക്കെതിരെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. സി.ഐ വി.സൈജുനാഥ്,എസ്.ഐമാരായ വി.സുനിൽ,സഞ്ജു ജോസഫ്,സി.പി.ഒമാരായ ഷംനാദ്, അനീഷ്,രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.