തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ 11മുതൽ അവസരം നൽകും. ‘KEAM-2020 Candidate Portal’ ലിങ്കിൽ അപേക്ഷാനമ്പറും പാസ്‌വേഡും നൽകി പ്രൊഫൈൽ പരിശോധിക്കാം. കുടിശികയുള്ള അപേക്ഷാ ഫീസ് 25വരെ അടയ്ക്കാം. അപേക്ഷയ്ക്കൊപ്പമുള്ള സർട്ടിഫിക്കറ്റുകളിലോ രേഖകളിലോ അപാകതയുണ്ടെങ്കിൽ പുതിയവ 31ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. പ്രൊഫൈൽ വിവരങ്ങളിൽ ആക്ഷേപമുള്ളവർ 25ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണറെ ഇ-മെയിലിലോ തപാലിലോ വിവരമറിയിക്കണം. ഹെൽപ്പ് ലൈൻ - 0471 -2525300