തിരുവനന്തപുരം: മുൻഗണനേതര സബ്സിഡി വിഭാഗത്തിന് (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകൾ ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങി. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം പൂജ്യമുള്ളവർക്കായിരുന്നു ഇന്നലെ വിതരണം ചെയ്തത്. ആകെ 25,​04,​938 നീല കാർഡുടമകളിൽ ഇന്നലെ 1,​47,​131 പേർ ഇന്നലെ കിറ്റ് വാങ്ങി. ഇന്ന് അവസാന അക്കം 1 വരുന്ന കാർഡിനാണ് കിറ്റുകൾ ലഭിക്കുക.