തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം ജോലിക്കുപോകാനാകാത്ത പട്ടികജാതി കുടുംബങ്ങൾക്ക് മൂന്നു മാസത്തേക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് (ഐ) സംസ്ഥാനത്തൊട്ടാകെ ധർണ നടത്തി. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്രിനു മുന്നിൽ നിർവഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് (ഐ) സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു,​ വി.എസ്. ശിവകുമാർ.എം.എൽ.എ, പാലോട് രവി, എം.വിൻസ്ന്റ് എം.എൽ.എ, വത്സലൻ, വർക്കല കഹാർ,നെയ്യാറ്റിൻകര സനൽ,അൻസജിത റസൽ,സോളമൻ അലക്സ് അഭിലാഷ്, കൈമനം പ്രഭാകരൻ, കടകംപ്പള്ളി ഹരിദാസ്, മലയൻകീഴ് വേണുഗോപാൽ, കൊയിത്തൂർക്കോണം സുന്ദരൻ, എസ്. കൃഷ്ണകുമാർ, അജിത്, രഘുനാഥൻ നായർ, പാളയം ഉദയൻ, ആർ. ഹരികുമാർ, ചെറുവയ്ക്കൽ പത്മകുമാർ, പേരൂർക്കട രവി എന്നിവർ പങ്കെടുത്തു.