കല്ലമ്പലം:പുല്ലൂർമുക്ക് അം​ഗണവാടിക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃത കോഴി ഫാം നിർമ്മിക്കുന്നതായി പരാതി.ഇരുപതോളം കുരുന്നുകൾ അധ്യായനം നടത്തുന്ന അംഗണവാടി കെട്ടിടത്തിൽ വനിതാ ശിശുവികസന-ആരോഗ്യ പ്രവർത്തനങ്ങളും വയോജന ക്ലബും പ്രവർത്തിക്കുന്നുണ്ട്. ഇതിനു സമീപം ഫാമിന്റെ പ്രവർത്തനമാരംഭിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. കരവാരം പഞ്ചായത്തിൽ നിന്നും പൗൾട്രി ഫാമിന് അനുമതി നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.