കല്ലമ്പലം: വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഒരാൾ പിടിയിൽ. പകൽക്കുറി കുളക്കുടി ആയിരവല്ലി അനിതാഭവനിൽ മുരളീധരൻ (69) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പള്ളിക്കൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള തെരച്ചിലിലാണ് അറസ്റ്റ്. ഒന്നര ലിറ്റർ ചാരായവും 13 ലിറ്റർ കോടയും വാറ്റുപകരങ്ങളും പിടിച്ചെടുത്തു. പള്ളിക്കൽ സി.ഐ അജി ജി. നാഥ്‌, എസ്.ഐ പി.അനിൽ കുമാർ, എ.എസ്.ഐമാരായ അനിൽകുമാർ, മധുസൂദനൻ, സി.പി.ഒ ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.