പാലോട്: ജില്ലാ പഞ്ചായത്തിന്റെ തരിശുനില കൃഷിക്ക് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ സുരേന്ദ്രന്റെ രണ്ട് ഹെക്ടർ പാട്ട ഭൂമിയിൽ പച്ചക്കറി തൈകൾ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്,മെമ്പർമാരായ ജി.ആർ പ്രസാദ്,എം. ഉദയകുമാർ,പി.രാജീവൻ,ജി.ബിന്ദു,കൃഷി ഓഫീസർ റീജ.ആർ.എസ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.