നെയ്യാറ്റിൻകര:കോവിഡ്-19 മഹാമാരിയെ തടയുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗ്രേസി എന്ന വീട്ടമ്മ വിധവ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കെ.ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി.ഡോ. ജി.ആർ പബ്ളിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി,സ്കൂൾ മാനേജർ പി.രവിശങ്കർ,അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബീന,പഞ്ചായത്ത് മെമ്പർ സിന്ധു എന്നിവർ പങ്കെടുത്തു.