നെയ്യാറ്റിൻകര:കൊവിഡിനെതിരെ തളരാതെ ഉറച്ച പ്രതിരോധം തീർക്കുന്ന നെയ്യാറ്റിൻകര ജില്ലാ ആശുപത്രി ജീവനക്കാരെയും നെയ്യാറ്റിൻകരയിലെ ആശാ പ്രവർത്തകരെയും കേരളാ പ്രദേശ് ആശാ വർക്കേഴ്സ്-കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആദരിച്ചു. സൂപ്രണ്ടന്റ് ഡേ.വത്സല,ആർ.എം.ഒ ലിജാമോഹൻ,കൊവിഡ് വിഭാഗം മേധാവി ഡോ.ശ്രീകാന്ത് എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ പൊന്നാട അണിയിച്ച് ആദരിച്ചു.ആശാ പ്രവർത്തകർക്കുള്ള മാസ്ക്,കൈ ഉറ,സോപ്പുകൾ എന്നിവ ജില്ലാ പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ കൈമാറി. മണ്ഡലം പ്രസിഡന്റ് എസ്.എൽ സന്തോഷ്,വിജയകുമാരി,അൽഫോൻസ ജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.