നെയ്യാറ്റിൻകര കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ച കൺസ്ട്രക്ഷൻ വർക്ക്സ് എൻജിനിയർ നെയ്യാറ്റിൻകര കമുകിൻകോട് അശ്വതിഭവനിൽ കെനിഫ്രെഡിയുടെ (45) മൃതദേഹം അവിടെ സംസ്കരിച്ചു.രോഗ ലക്ഷണങ്ങളില്ലാതിരുന്ന കെനി ബുധനാഴ്ച രാവിലെ മുറിക്ക് പുറത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ദുബായ് ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു. ഇക്കഴിഞ്ഞ 7 ന് രാത്രി മരിച്ചു. തിരുവല്ലം ട്രാവൻകൂർ എൻജിനിയറിംഗ് കോളേജ് ലക്ചററായ ഭാര്യ ശ്രീജയും 9 വയസ്സുള്ള മകൻആന്റോയും കമുകിൻകോട്ട് കുടുംബ വീട്ടിലാണ് . ഇക്കഴിഞ്ഞ ചൊവ്വാഴ്ച കമുകിൻകോട്ടുള്ള ബന്ധുക്കളുമായി കെനി ഫോണിൽ സംസാരിച്ചിരുന്നു. രോഗ ലക്ഷണങ്ങളുമില്ലായിരുന്നു. ദുബായിൽ എൻജിനീയറായിരുന്ന ഫ്രഡിയുടേയും സുഷമയുടേയും മകനാണ് .
കെനിഫ്രെഡി