കടയ്ക്കാവൂർ: മത്സ്യബന്ധനത്തിന് വല എത്തിക്കാൻ കഴിയാതെ വിഷമത്തിലായ മത്സ്യത്തൊഴിലാളിക്ക് അഞ്ചുതെങ്ങ് പൊലീസ് തുണയായി. ജില്ലാ അതിർത്തിക്ക് അപ്പുറത്ത് നിന്നു വാങ്ങിയ വല അഞ്ചുതെങ്ങിൽ കൊണ്ടുവരുന്നതിനുള്ള പാസിനായാണ് മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ കരുനാഗപള്ളിയിൽ നിന്നാണ് വല എത്തിക്കേണ്ടതെന്നറിഞ്ഞപ്പോൾ ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. അഞ്ചുതെങ്ങ് സ്റ്റേഷനിലെ സി.പി.ഒ അംജിത്ത്. അടുത്തദിവസം തന്നെ സ്വന്തം വാഹനത്തിൽ വല അഞ്ചുതെങ്ങിൽ എത്തിച്ച് മത്സ്യത്തൊഴിലാളികൾക്ക് കൈമാറി.