വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ ചെറുമുക്ക് റോഡിൽ 6 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച റോഡിന്റെ സൈഡ്‌വാൾ വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ തകർന്നു. നിർമാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അടിയന്തരമായി സൈഡ്‌വാൾ പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ചെറിയകൊല്ല മേഖലാ പ്രസിഡന്റ് പ്രദീപ് ആവശ്യപ്പെട്ടു.