മുടപുരം:സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ നടപ്പാക്കുന്ന "കരുതലേകാൻ കപ്പക്കൃഷി" പദ്ധതിയുടെ ഭാഗമായി കർഷക തൊഴിലാളി യൂണിയൻ ചിറയിൻകീഴ് മണ്ഡലം കമ്മറ്റി ആരംഭിച്ച മരച്ചീനി കൃഷിയുടെ മണ്ഡലതല ഉദ്ഘാടനം മുല്ലശ്ശേരി ഏലായിൽ ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ്.ബി. ഇടമന നിർവഹിച്ചു.ജില്ലാ കമ്മിറ്റിയംഗം വിജയദാസ്‌ സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി.ടൈറ്റസ്,അസി.സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കോരാണി വിജു,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അനസ് ചിറയിൻകീഴ്,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ,മുല്ലശേരി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.