വർക്കല:കാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചെമ്മരുതി സരസ്വതി വിലാസത്തിൽ ജയകുമാറിന്റെ ഭാര്യ രതിക്ക് എസ്.എൻ.ഡി.പി യോഗം ചെമ്മരുതി ശാഖ 15000 രൂപ ചികിത്സാ സഹായമായി നൽകി.ശാഖ പ്രസിഡന്റ് ജോസ് ,സെക്രട്ടറി ഗുരുപ്രസാദ് ,യൂണിയൻ പ്രതിനിധി ഷെയ്ക്സ്‌പിയർ എന്നിവർ ജയകുമാറിന്റെ വീട്ടിലെത്തി ചികിത്സാ സഹായം കൈമാറി. ജയകുമാറിന്റെ ഭാര്യ രതി അർബുദ രോഗത്താൽ മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്.ജയകുമാർ വർഷങ്ങളായി പാർക്കിൻസൺരോഗം ബാധിച്ച് ചികിത്സയിലാണ്.