തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികളെടുക്കണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളാണ് അന്യസംസ്ഥാനങ്ങളിലുള്ളത്. തൊഴിലാളികളെ മടക്കിക്കൊണ്ടുപോകാൻ മറ്റ് സംസ്ഥാനങ്ങൾ കാണിക്കുന്ന താത്പര്യം കേരള സർക്കാർ മലയാളികളുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.