നെടുമങ്ങാട്:നെടുമങ്ങാട് റവന്യൂ ടവറിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച പ്രവാസി ഹെൽപ്പ് ഡസ്കിന്റെയും കൺട്രോൾ റൂമിന്റെയും പ്രവർത്തനോദ്‌ഘാടനം പാലോട് രവി നിർവഹിച്ചു.രക്തദാനസേന,ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം കൺട്രോൾ റൂമിൽ നിന്ന് ലഭിക്കും.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.കല്ലയം സുകു,കെ.ജെ.ബിനു,സതീഷ് കുമാർ,സുകുമാരൻ നായർ,മരുതൂർ വിജയൻ,ടി.അർജ്ജു നൻ,എൻ.ഫാത്തിമ, മന്നൂർകോണം സജാദ്,ആർ.ആർ.രാജേഷ്‌ എന്നിവർ പങ്കെടുത്തു.