നെടുമങ്ങാട് : മൂന്നാം വയസിൽ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ 14 കാരന് ചികിത്സയ്ക്ക് സഹായ വാഗ്ദ്ധാനവുമായി അടൂർ പ്രകാശ് എം. പി.കല്ലിയോട് അരിങ്കോട് പരേതനായ ബിജുവിന്റെയും അനിതയുടെയും മകൻ ബിബിനെ ആശ്വസിപ്പിക്കാനാണ് എം.പി എത്തിയത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ ബിജു ഒരു വർഷം മുൻപാണ് റോഡപകടത്തിൽ മരിച്ചത്. ബിപിന്റെ ചികിത്സയ്ക്കും മറ്റുമായി ബുദ്ധിമുട്ടുന്ന അമ്മ അനിതയെയും ബന്ധുക്കളെയും എം. പി. ആശ്വസിപ്പിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ് ലോപ്പസ്, ബൂത്ത്‌ പ്രസിഡന്റ് രാജേഷ് നന്ദനം എന്നിവർ കൂടെയുണ്ടായിരുന്നു.