നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭ കൃഷി യോഗ്യമായ മുഴുവൻ തരിശിടങ്ങളിലും കൃഷി ഇറക്കാൻ തീരുമാനിച്ചു. തരിശു ഭൂമി സംബന്ധിച്ച വിവരങ്ങൾ,ഉടമയുടെ പേര്,മേൽവിലാസം,വസ്തു സ്ഥിതി ചെയ്യുന്ന വാർഡ്,ഭൂമിയുടെ വിസ്തീർണം എന്നിവ രജിസ്റ്റർ ചെയ്യുന്നതിന് നഗരസഭ കൗൺസിലർമാരെ ചുമതലപ്പെടുത്തിയതായി നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.റസിഡന്റ്‌സ് അസോസിയേഷനുകൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും തരിശുഭൂമി വിവരങ്ങൾ കൈമാറാം.കൃഷി ചെയ്യാൻ ഉടമ തയ്യാറായാൽ നഗരസഭ സഹായം ലഭ്യമാക്കും.ഒരു ഹെക്ടറിനു നാല്പതിനായിരം രൂപ വരെ സഹായം അനുവദിക്കുമെന്നും കർഷകർ തയ്യാറാകാത്ത പക്ഷം നഗരസഭ നേരിട്ട് കൃഷി ഇറക്കുമെന്നും ചെയർമാൻ അറിയിച്ചു.