നെടുമങ്ങാട് :അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കൊവിഡ് 19 അതിജീവന പദ്ധതികളുടെ ഭാഗമായി 3 കോടി രൂപയുടെ വിവിധതരം കൃഷി-അനുബന്ധ വായ്പകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹനും മാനേജിംഗ് ഡയറക്ടർ എം.ജെ അനീഷും അറിയിച്ചു.തരിശുഭൂമി കണ്ടെത്തി കൃഷി ചെയ്യാൻ മുന്നോട്ടുവരുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും കുറഞ്ഞ പലിശയിൽ 2 ലക്ഷം രൂപ വരെ ഹ്രസ്വകാല വായ്പകൾ നൽകും.ജൈവ പച്ചക്കറി, കിഴങ്ങു വർഗകൃഷി എന്നിവയ്ക്ക് ഒരു ഹെക്ടറിന് 30,000 രൂപയും മരച്ചീനി, വാഴ എന്നിവക്ക് ഹെക്ടറിന് 40,000 രൂപയും ലഭ്യമാക്കും.കർഷകരും സ്വയംസഹായ ഗ്രൂപ്പുകളും 25നകം അപേക്ഷകൾ സമർപ്പിക്കണം.പ്രവാസികൾക്ക് തത്കാല ആവശ്യങ്ങൾ നിർവഹിക്കാൻ 10,000 രൂപ വരെ സ്വർണപ്പണയത്തിന്മേൽ പലിശ രഹിത വായപ് നൽകും.