നെടുമങ്ങാട് : സുഭിക്ഷ കേരളം ഭക്ഷ്യ സ്വയംപര്യാപ്ത പദ്ധതിയുടെ ഭാഗമായി കരനെൽ കൃഷിക്ക് നിലമൊരുക്കി ആനാട് ഗ്രാമപഞ്ചായത്ത്.ഡി.കെ.മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡപം വാർഡിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് കർഷകൻ സദാനന്ദനും മകൻ അജിത്തും ചേർന്നാണ് കരനെൽകൃഷി ചെയ്യുന്നത്.ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്, പത്മകുമാർ, കൃഷിഓഫീസർ എസ്.ജയകുമാർ,മാതൃകാ കർഷകരായ ആൽബർട്ട്, പുഷ്ക്കരപ്പിള്ള, കൃഷി അസിസ്റ്റൻറുമാരായ രാജി,ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.കരനെല്കൃഷിയിൽ താല്പര്യം ഉള്ളവർ കൃഷിഭവനിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.