കാട്ടാക്കട: ആമച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പനാംകോട്ട് നടന്ന പച്ചക്കറിക്കിറ്റ്, മാസ്ക്‌ എന്നിവയുടെ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എം. മണികണ്ഠൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ, ആർ. ജയദാസ്, കാട്ടാക്കട സന്തോഷ്, ഡാനിയേൽ പാപ്പനം, തലയ്ക്കോണം രവി, തലയ്ക്കോണം ബൈജു, സഹദേവ പണിക്കർ, വി.എൻ. പ്രഭാകരൻ നായർ, ഷൈൻ ജോസ്, അമ്പലത്തിൻകാല സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.