തിരുവനന്തപുരം: ശിശു മരണനിരക്കിലും കേരളം നേട്ടം കുറിച്ചു. ഇത് പത്തിൽ നിന്ന് ഏഴാക്കി കുറയ്ക്കാനായത് ഈ ലോക മാതൃദിനത്തിൽ പ്രത്യേക സന്തോഷം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. ഐക്യരാഷ്ട്രസഭ പോലും 2020ൽ ശിശു മരണനിരക്ക് എട്ടിലേക്ക് കുറയ്ക്കാൻ ലക്ഷ്യമിടുമ്പോഴാണ് കേരളം ഏഴിലേക്കെത്തിച്ചത്. അതായത് ആയിരം കുട്ടികൾ ജനിക്കുമ്പോൾ 993 കുട്ടികളും വളർന്നുവരുന്നു. അപ്പോഴും ഏഴ് കുട്ടികൾ മരിക്കുന്നുവെന്നത് സങ്കടകരമാണ്. ശിശു മരണനിരക്ക് പൂജ്യത്തിലെത്തിക്കുകയാണ് ഈ മാതൃദിനത്തിൽ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

യു.എൻ സസ്റ്റെയ് നബിൾ ഡവലപ്മെന്റ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ശിശുമരണനിരക്കിൽ ദേശീയ ശരാശരി 32 ആണ്.