പാലോട്: വാമനപുരം മണ്ഡലത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഡി.കെ. മുരളി എം.എൽ എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, ആയുർവേദ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റോബർട്ട് രാജ്, ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ സി.എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.