വിതുര: എ.ഐ.വൈ.എഫ് വിതുര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാർ അംബേദ്കർ കോളനിയിൽ ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്‌തു. വിതുര ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അനി തോമസ്, എ.ഐ.വൈ.എഫ് മേഖലാ ഭാരവാഹികളായ സന്തോഷ്‌കുമാർ, അമീർ, വിവിൻ എന്നിവർ നേതൃത്വം നൽകി.