തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തിക സംബന്ധിച്ച വിശദമായ പരിശോധന നടത്തുമെന്ന് വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്‌ടർ അറിയിച്ചു. അസിസ്റ്റന്റ് എൻജിനിയർമാരായ ഒമ്പത് പേർക്ക് എ.എക്‌സ്.ഇമാരായി അനധികൃത സ്ഥാനക്കയറ്റം നൽകിയതായും ഇതിലൂടെ പ്രതിവർഷം 1.5 കോടിയുടെ അധികസാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നതായും ഇക്കഴിഞ്ഞ 3ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തസ്തിക സംബന്ധിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. അതേസമയം, സ്ഥാനക്കയറ്റം ലഭിച്ചവർ നോൺ കേഡർ നോമിനേഷൻ വഴിയാണ് ശമ്പളം വാങ്ങുന്നതെന്നതിനാൽ തന്നെ പ്രൊമോഷൻ വഴി വാട്ടർ അതോറിട്ടിക്ക് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നില്ലെന്നും എം.ഡി വിശദീകരിച്ചു.