മാള: അന്നമനട കല്ലൂരിൽ 60- കാരൻ കനാലിൽ മരിച്ച നിലയിൽ . അന്നമനടയിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശി ബാലകൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഴയ സാധനങ്ങൾ പെറുക്കി കഴിയുന്നയാളാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ വീണതാണെന്ന് സംശയിക്കുന്നു. മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.