പാറശാല: എ.ഐ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ പഴയ ഉച്ചക്കട യൂണിറ്റിന്റെ നേത്യത്വത്തിൽ സംഭരിച്ച ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം യൂണിയൻ സെക്രട്ടറി ഡോ.എസ്. ശശിധരൻ ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൽ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കാരോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രിക, തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറി പ്രമോദ്, സി.പി.ഐ പഴയഉച്ചക്കട ബ്രാഞ്ച് സെക്രട്ടറി എൽ. മധു തുടങ്ങിയവർ പങ്കെടുത്തു.