mullappally

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ കഴിയാവുന്ന സഹായം കോൺഗ്രസ് നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മുംബയിലും ബംഗളൂരുവിലും നിന്ന് കേരളത്തിലേക്കുള്ള ഓരോ ട്രെയിനിന്റെ യാത്രാചെലവ് വഹിക്കാമെന്ന് അതതു സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ട്രെയിൻ സർവീസിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ കെ.എസ്.ആർ.ടി.സി ബസിൽ നാട്ടിലെത്തിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതും ഹോസ്റ്റലുകൾ പൂട്ടിയതും കാരണം ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ദുരിതത്തിലാണ് മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളി വിദ്യാർത്ഥികൾ.