കോഴിക്കോട്: സി.എം.ഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻഷ്യൽ അംഗമായിരുന്ന ഫാദർ ജോർജ് കാശാംകുളം (79) നിര്യാതനായി. കുറച്ചുനാളായി ചികിത്സയിലായിരുന്നു.ആർപ്പൂക്കര സെന്റ് സേവിയേഴ്‌സ് ഇടവകാംഗങ്ങളായിരുന്ന പരേതരായ ഫിലിപ്പിന്റെയും മറിയാമ്മയുടെയും മകനാണ്. 1968 മേയ് 17 ന് വൈദികപട്ടം സ്വീകരിച്ച ശേഷം ബെക്കി, കൂടത്തായി, തലപ്പുഴ, അമ്പലവയൽ, അടയ്ക്കാത്തോട്, ആലാറ്റിൽ, നെൻമേനി, കൽക്കുണ്ട് തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു.