തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പകുതിയോളം ഇന്ന് തുറക്കും. ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന ഇല്ലായിരുന്നു. പമ്പുകൾ തുറക്കേണ്ടെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചെങ്കിലും ഭൂരിപക്ഷം പമ്പ് ഉടമകളും എതിർത്തതിനാൽ തുറക്കാൻ ധാരണയിലെത്തി.