തിരുവനന്തപുരം:കൊവിഡ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ ലംഘിച്ച 38 പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു.25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 178 പേർക്കെതിരെ ഇന്നലെ പെറ്റി കേസെടുത്തു. ഇവർക്ക് പൊലീസ് തന്നെ മാസ്ക് നൽകുകയും ചെയ്തു.