തിരുവനന്തപുരം:വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ.കറുപ്പസ്വാമി, ശംഖുംമുഖം എ.സി.പി ഐശ്വര്യ ദോംഗ്രെ എന്നിവർ വിമാനത്താവളത്തിലെത്തി സുരക്ഷ വിലയിരുത്തി. എയർപോർട്ടിൽ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ മാത്രമേ പ്രധാന കവാടം വഴി അകത്തേക്ക് കടത്തിവിടുകയുള്ളൂ.ഡ്യൂട്ടിക്കായി എത്തുന്ന എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിക്കണം.