തിരുവനന്തപുരം:ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി ഇന്നലെ 139 പേർ ജില്ലയിലെത്തി. 79 പുരുഷൻമാരും 60 സ്ത്രീകളുമാണ് എത്തിയത്.ആർക്കും രോഗലക്ഷണങ്ങളില്ല.122 പേർ തമിഴ്‌നാട്ടിൽ നിന്നും 10 പേർ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്ന് മൂന്ന്,ആന്ധ്രാപ്രദേശിൽ നിന്ന് രണ്ട്, മദ്ധ്യപ്രദേശിലും പോണ്ടിച്ചേരിയിൽ നിന്നു ഒാരോരുത്തരുമാണ് എത്തിയത്. 52പേർ വിവിധ റെഡ് സോണുകളിൽ നിന്നെത്തി.ഇവരിൽ 37 പേരെ മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗർഭിണികൾ,കുട്ടികൾ, വയോധികർ എന്നിവരുൾപ്പെട്ട ബാക്കിയുള്ള 15 പേരെ ആംബുലൻസിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി അയച്ചു.