press-club

കഴക്കൂട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതിനിധികളെ കഴക്കൂട്ടം പ്രസ് ക്ലബ് ആദരിച്ചു. അൽസാജ് കൺവെൻഷൻ സെന്ററിൽ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ച 'കാവൽ 2020 ' എന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ഷർമദ്, ജനറൽ ആശുപത്രിയിലെ ഡോ. നജീബ്. എസ്, പോത്തൻകോട് മംഗലപുരം,അണ്ടൂർക്കോണം, പാങ്ങപ്പാറ, പുതുക്കുറുച്ചി, ചേരമാൻതുരുത്ത് ആരോഗ്യ കേന്ദ്രങ്ങളിലെ സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ. നിമ്മി.കെ. പൗലോസ്, ഡോ. മിനി.പി. മണി, ഡോ. രമ, ഡോ. അജിത്ത് ചക്രവർത്തി, ഡോ. ഗോഡ്ഫ്രീ ലോപ്പസ്, ഡോ. ഷർമദ് ഖാൻ, കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ആർ. അനിൽകുമാർ, കഴക്കൂട്ടം സി.ഐ പ്രവീൺ, ആമ്പല്ലൂർ എം.ഐ. ഷാനവാസ് തുടങ്ങിയവരെ മന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴക്കൂട്ടം പ്രസ് ക്ലബ് അംഗങ്ങൾ നൽകിയ 10,​000 രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് കഴക്കൂട്ടം സുരേഷ്,​ സെക്രട്ടറി എം.എം. അൻസാർ എന്നിവർ പങ്കെടുത്തു.